കോൺഗ്രസിനെതിരെ ഒമർ അബ്ദുള്ള

വോട്ടിംഗ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും ഒമർ അബ്ദുള്ള പറഞ്ഞു
ശ്രീനഗർ:
ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകൾക്കെതിരെ പരാതി ഉന്നയിക്കുന്ന കോൺഗ്രസിനെതിരെ സഖ്യകക്ഷി നേതാവ് ഒമർ അബ്ദുള്ള. തെരഞ്ഞെടുപ്പ് ഫലം ജയിക്കുമ്പോൾ ആഘോഷിക്കുകയും തോൽക്കുമ്പോൾ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു. വോട്ടിംഗ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരേ ഇവിഎമ്മുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നൂറിലധികം പാർലമെൻ്റ് അംഗങ്ങളെ ലഭിക്കുമ്പോൾ അത് നിങ്ങളുടെ പാർട്ടിയുടെ വിജയമായി ആഘോഷിക്കുകയും, ഫലം തിരിച്ചാകുമ്പോൾ ഇവിഎമ്മുകളെ കുറ്റം പറയുകയും ചെയ്യുന്ന രീതിയും ശരിയല്ല. വോട്ടിങ്ങിൽ പ്രശ്നമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടതെന്നും, ഒരു ദിവസം വോട്ടർമാർ നമ്മളെ സ്വീകരിക്കും, പിറ്റേ ദിവസം സ്വീകരിക്കില്ല.