തബല മാന്ത്രികന്‍  ഉസ്‌താദ് സാക്കിർ ഹുസൈന് വിട

 തബല മാന്ത്രികന്‍  ഉസ്‌താദ് സാക്കിർ ഹുസൈന് വിട

ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സാക്കിർ ഹുസൈന്റെ ബന്ധുക്കൾ അറിയിച്ചിരുന്നു. അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും അവർ പറഞ്ഞിരുന്നു. സാക്കിർ ഹുസൈന്റെ വിയോഗത്തിൽ ആദരാജ്ഞലി അർപ്പിച്ച് നിരവധി കലാ- സാംസ്കാരിക പ്രമുഖർ എത്തിയിട്ടുണ്ട്. 

തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സാക്കിർ ഹുസൈൻ.  മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്ന് വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങി. 

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News