പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ് : അമിത് ഷാ

പാക് അധീന കശ്മീർ (POK) ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ. പിഒകെ യിലെ മുസ്ലീങ്ങളും ഹിന്ദുങ്ങളും ഇന്ത്യയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള വിഭജനത്തിന് (1947ൽ) രാജ്യം സാക്ഷ്യം വഹിച്ചത് ദൗർഭാഗ്യകരമാണ്. മൂന്ന് അയൽ രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ഒരു രക്ഷയായി 2019 ലെ പൗരത്വ ഭേദഗതി നിയമം വന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
“സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പാകിസ്ഥാനിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്ന് 2.7 ശതമാനമാണ്. ബാക്കിയുള്ളവർ എവിടെപ്പോയി? അവർക്ക് എന്ത് സംഭവിച്ചു? പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതപരിവർത്തനത്തിന് നിർബന്ധിച്ച് വിവാഹം കഴിച്ചു. അവർ ക്രൂരതകൾ നേരിട്ടു.