മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനായി ശ്രീലങ്കൻ പ്രസിഡന്‍റ് ഇന്ത്യയില്‍

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഇന്ത്യയില്‍. സെപ്‌റ്റംബറിൽ അധികാരമേറ്റതിന് ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകന്‍റെ നേതൃത്വത്തിൽ ഡൽഹി വിമാനത്താവളത്തിൽ ദിസനായകയെ സ്വീകരിച്ചു.
തിങ്കളാഴ്‌ച പ്രധാനമന്ത്രി മോദിയുമായി ശ്രീലങ്കൻ പ്രസിഡന്‍റ് കൂടിക്കാഴ്‌ച നടത്തും. വ്യാപാരം, നിക്ഷേപം, ഊർജം, സമുദ്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയിലെ തമിഴ് ജനതയുടെ കാര്യങ്ങളില്‍ ഇന്ത്യയ്ക്കുള്ള താത്പര്യവും ദിസനായകയെ അറിയിക്കും.