വിഴിഞ്ഞം: തൊഴിലവസരങ്ങളുടെ വാതായനം

കോവളം:
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിനോടനുബന്ധിച്ച് തൊഴിലവസരങ്ങളുടെ വേദി തുറക്കുകയാണ് അസാപ്പിന്റെ കമ്യൂണിറ്റി സ്കിൽ പാർക്ക്. യുവതി – യുവാക്കൾക്ക് നിരവധി അവസരങ്ങൾ മുന്നോട്ടുവച്ചാണ് പാർക്കിലെ പരിശീലനങ്ങൾ ഒരുക്കിയിട്ടുള്ളത്.രണ്ടു നിലകളിലായി 18.20 കോടി രൂപ ചെലവഴിച്ചാണ് പരിശീലനകേന്ദ്രം സ്ഥാപിച്ചത്. ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മറൈൻ സ്ട്രക്ചറൽ ഫിറ്റർ, ബേസിക് പ്രൊഫിഷ്യൻസി കോഴ്സ് ഇൻ ഇംഗ്ലീഷ്, ഓപ്പൺ വാട്ടർ ഡൈവർ, ടാലി എസെൻഷ്യൽ കോംപ്രിഹെൻസീവ് കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു.32 മണിക്കൂർ മുതൽ 660 മണിക്കൂർ വരെ ദൈർഘ്യമുള്ള കോഴ്സുകളാണിവ.