ഷാജന്‍സ് സ്‌കറിയ നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കേസ്

പിവി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കേസ്. ഷാജന്‍സ് സ്‌കറിയ നല്‍കിയ പരാതിയില്‍ എരുമേലി പൊലീസാണ് കേസ് എടുത്തത്. സാമൂഹിക മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണു കേസ്. മറുനാടന്‍ മലയാളിയുടെ യൂട്യൂബ് വാര്‍ത്തകള്‍ എഡിറ്റ് ചെയ്തുവെന്നും പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധം ഇത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നും പരാതിയുണ്ട്.