സന്തോഷ് ട്രോഫി കോഴിക്കോട്ട്
കൊച്ചി:
സന്തോഷ് ട്രോഫി ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് കോഴിക്കോട് വേദിയാകും. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ച് പോരാട്ടങ്ങൾക്കാണ് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയം ആഥിത്യമരുളുക. മുൻചാമ്പ്യൻമാരായ റെയിൽവേസ്, പുതുച്ചേരി, ലക്ഷദ്വീപ് ടീമുകളാണ് കേരളത്തിനൊപ്പം ഫൈനൽ റൗണ്ടിനായി മത്സരിക്കുന്നതു്. നവംബർ 20 നുശേഷം കളി നടത്താനാണ് കേരള ഫുട്ബോൾ അസോസിയേഷന്റെ നീക്കം. സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സൂപ്പർ ലീഗ് കേരള നവംബർ പത്തിനാണ് അവസാനിക്കുന്നതു്. ഡിസംബറിൽ ഹൈദരാബാദിലാണ് ഫൈനൽ റൗണ്ട് സന്തോഷ് ട്രോഫി മത്സരം.ഏഴുവട്ടം ജേതാക്കളായ കേരള ടീം കഴിഞ്ഞ രണ്ടുതവണയും സെമി കാണാതെ പുറത്താകുകയായിരുന്നു.