ബഹിരാകാശവാസത്തിന് വിട, ശുഭാൻഷു ശുക്ലയും സംഘവും ഭൂമിയിൽ തിരികെയെത്തി

18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ആക്സ്-4 സംഘത്തോടൊപ്പം ബഹിരാകാശ സഞ്ചാരിയായ ജിപി ക്യാപ്റ്റൻ ശുഭാൻഷു ശുക്ല തിരികെ ഭൂമിയിൽ എത്തി.
ഇന്ത്യൻ സമയം വൈകിട്ട് 3.3-ഓടെയാണ് അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വന്നിറങ്ങിയത്.
ശുഭാംശുവിനെയും സംഘത്തെയും ഇനി ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും.അവിടെ ഒരാഴ്ച മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.
ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു തുടങ്ങിയവരാണ് പേടകത്തിൽ ഉണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്സിന്റെ എംവി ഷാനോൺ കപ്പലാണ് കരയ്ക്കെത്തിക്കുന്നത്.
കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് മാതാപിതാക്കളായ ആശ ശുക്ലയും ശംഭു ശുക്ലയും ശുഭാംശുവിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയത്. ഇന്ന്(ജൂലൈ 15) ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് നാലംഗ സംഘത്തെ വഹിക്കുന്ന സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം സുരക്ഷിതമായി ലാൻഡിങ് നടത്തിയത്.