ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽത്തന്നെയെന്ന് ബിസിസി
മുംബൈ:
ഐപിഎൽ ക്രിക്കറ്റിന്റെ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിൽത്തന്നെയെന്ന് ബിസിസിഐ സെകട്ടറി ജയ്ഷാ അറിയിച്ചു. തെരഞ്ഞെടുപ്പിനെത്തുടർന്ന് രണ്ടാംഘട്ട മത്സരങ്ങൾ യുഎഇ യിലേക്ക് മാറ്റുമെന്ന് വാർത്തയുണ്ടായിരുന്നു. നിലവിലെ മത്സരക്രമം അനുസരിച്ച് 22ന് ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.ഏപ്രിൽ ഏഴു വരെയുള്ള 21 മത്സരങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാക്കി മത്സരക്രമം ഉടനെയറിയാമെന്നും ബിസിസിഐ റിപ്പോർട്ട് ചെയ്തു.