തിരുവനന്തപുരത്തിന്റെ കൊമ്പൻസിന് വിജയം
തിരുവനന്തപുരം:
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിന് വിജയം. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ആരവങ്ങൾ സാക്ഷയാക്കി തൃശൂർ മാജിക് എഫ്സിയെ രണ്ടു ഗോളിന് കീഴടക്കി.15-ാം മിനിറ്റിൽ ടി എം വിഷ്ണുവും, 69-ാം മിനിറ്റിൽ ലാൽമംഗെയി സാംഗെയുമാണ് ഗോളടിച്ചത്. റഫറി യോട് തർക്കിച്ച തൃശൂർ ഗോളി സഞ്ജീവൻ ഘോഷിന് മഞ്ഞകാർഡ് കിട്ടി.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.രണ്ടാം പകുതിയിൽ കൊമ്പൻസ് ലീഡ് ഉയർത്തി.തൃശൂർ മാജിക്കിന്റെ രണ്ടാം തോൽവിയാണിത്. നാളെ കാലിക്കറ്റ് ഫോഴ്സ് കൊച്ചിയെ നേരിടും.