നരേന്ദ്ര മോദിക്ക് നൈജീരിയയുടെ ആദരം

മോദിക്ക് മറ്റൊരു രാജ്യം നൽകുന്ന പതിനേഴാമത്തെ അന്താരാഷ്ട്ര പുരസ്കാരമാണിത്
നൈജീരിയയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ദേശീയ അവാർഡായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ വിശിഷ്ട വ്യക്തിയാണ് മോദി.
നൈജീരിയയുടെ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ’ അവാർഡ് ലഭിച്ചതിൽ ബഹുമതിയുണ്ട്. ഞാൻ ഇത് വളരെ വിനയത്തോടെ സ്വീകരിക്കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യുന്നു.” അവാർഡ് ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസ്താവനയിൽ മോദി പറഞ്ഞു.