കൊല്ലത്ത് പൊറോട്ട അമിതമായി കഴിച്ച് 5 പശുക്കൾ ചത്തു

കൊല്ലം:
തീറ്റയോടൊപ്പം നൽകിയ പൊറോട്ട അമിതമായതിനെത്തുടർന്ന് സ്വകാര്യ ഫാമിൽ അഞ്ചു പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറയിലുള്ള ഫാമിൽ ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കാലിത്തീറ്റയ്ക്ക് വിലയേറിയതിനാൽ പൊറോട്ട,പയർ,ചക്ക, പുളിയരി തുടങ്ങിയവയാണ് പശുക്കൾക്ക് തീറ്റയായി നൽകിയിരുന്നത്. വയർ കമ്പനവും തുടർന്നുള്ള അമ്ലവിഷബാധയും, നിർജലീകരണവുമാണ് മരണകാരണമെന്ന് ജില്ലാ വെറ്ററിറ്ററി ഡോക്ടർമാർ പറഞ്ഞു. മന്ത്രി ചിഞ്ചു റാണി ഫാം സന്ദർശിച്ചു.