ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 58 അസിസ്റ്റന്റ്

 ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 58 അസിസ്റ്റന്റ്

          ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എച്ച്ആർ 29, എഫ് ആൻഡ് എ17, സി ആൻഡ് എംഎം 12 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും ഒഴിവ്. പ്രായം: 21-28 വയസ്സ്. നിയമാനുസൃത ഇളവുണ്ട്. യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബിരുദം. നിയമനം ആദ്യം മുംബൈയിലായിരിക്കും. എഴുത്തു പരീക്ഷ, ടൈപ്പ് റൈറ്റിംഗ്, കംപ്യൂട്ടർ പ്രാവീണ്യം എന്നിവ തെളിയിക്കുന്നതിനുള്ള പരീക്ഷ നടത്തിയാവും തെരഞ്ഞെടുപ്പ്.അപേക്ഷാ ഫീസ് 100 രൂപ. വിശദ വിവരങ്ങൾ:www.npcilcareers.co.in.അവസാന തീയതി ജൂൺ 25.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News