പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം ;അധ്യാപകർക്ക് പരിശീലനം നൽകും.

 പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം ;അധ്യാപകർക്ക് പരിശീലനം നൽകും.

തിരുവനന്തപുരം :വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പദ്ധതിയുടെ ഭാഗമായുള്ള പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം.തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിങ്ങ് കമ്മിറ്റി പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.ഒന്ന് മൂന്ന് അഞ്ച് ഏഴ് ഒൻപത് ക്ലാസ്സുകളിലായി തയ്യാറാക്കിയ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്.കേരള ത്തിലെ പാഠപുസ്തകങ്ങൾ 16വർഷങ്ങൾക്കു ശേഷമാണ് സമഗ്രമായ മാറ്റത്തിന് വിധേയമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.2007ലാണ് പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്കാരങ്ങൾ ഇതിന് മുൻപ് നടത്തിയത്.നിരവധി പ്രത്യേകതകൾ ഇത്തവണത്തെ പരിഷ്കാരങ്ങളിൽ കൊണ്ടുവന്നിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.കായികരംഗം, ശുചീത്വം, ആരോഗ്യം, മാലിന്യ സംസ്കരണം, പൗരബോധം,ശാസ്ത്രബോധം, തുല്യനീതി മുൻ നിറുത്തിയുള്ള ലിംഗ അവബോധം, ഹൈകോടതി അടക്കം നിർദ്ദേശം വച്ചിട്ടുള്ള പോക്സോ നിയമങ്ങൾ, കൃഷി,ജനാതിപത്യ ബോധം, മദനിരപേക്ഷത്ത,എന്നിവ പാഠംപുസ്തകത്തിന്റെ പരിഷ്കരണത്തിൽ ഉൾപ്പെടും.പുസ്തക പരിഷ്കരണത്തെ തുടർന്ന് അധ്യാപകർക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും.രണ്ട് തീരുമാനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News