ടൂ വീലറിന് 3500, ഹെവിലൈസൻസിന് 9000 രൂപ

തിരൂവനന്തപുരം:
കെഎസ്ആർടിസി ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ തിരുമാനമായി. ടൂ വീലറിന് 3500 രൂപയും ഹൈവിലൈസൻസിന് 9000 രൂപയുമാണ് ഫീസ്. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനം വരെ തുക കുറവായിരിക്കും.ആദ്യ ഘട്ടം ആറ് ഡ്രൈവിങ് സ്കൂൾ ആരംഭിക്കും. തിരുവന്തപുരത്ത് തുടങ്ങുന്ന ഡ്രൈവിങ് സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.എൽഎംവി, ടു വീലർ ലൈസൻസുകൾക്ക് രണ്ടിനുംകൂടി 11000 രൂപ മതിയാകും. മികച്ച ഡ്രൈവിങ് പഠനമാകും നൽകുന്നതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. റോഡിൽ വാഹനം ഓടിക്കാനും എച്ചും എട്ടും എടുക്കാനും പ്രാപ്തമാക്കിയശേഷമാകും ടെസ്റ്റിന് വിടുന്നത്.