മൂന്ന് പ്രതികൾക്ക് ജാമ്യം

ബംഗളുരു:
സംഘപരിവാർ വിമർശകയായ പ്രമുഖ മാധ്യമപ്രവർത്തക ഗൗരിലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ മൂന്ന് പ്രതികൾക്ക് കർണാടക ഹൈക്കോടതി ജാമ്യം നൽകി. അമിത് ദ്വിഗേക്കർ, കെ ടി നവീൻകുമാർ, എച്ച് എൽ സുരേഷ് എന്നിവർക്കാണ് കൽ ബുർഗി ബെഞ്ചിലെ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി ജാമ്യം നൽകിയത്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി മറ്റൊരു പ്രതിയായ മോഹൻ നായിക്കിന് ഹൈക്കോടതി 2023ൽ ജാമ്യം നൽകിയിരുന്നു.ഇത് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളും ജാമ്യഹർജി നൽകിയത്. അതിനിടെ കേസിലെ പ്രധാന സാക്ഷിയായ വ്യവസായി തിമ്മയ്യ കൂറുമാറി. ഗൗരി ലങ്കേ ഷിനെ വധിക്കാനുള്ള മുഖ്യപ്രതി രാജേഷ് ബംഗേരയുടെ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് തിമ്മയ്യ ആദ്യം നൽകിയമൊഴി. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ഥ പ്രവർത്തകർ 2017 സെപ്റ്റംബറിലാണ് വീട്ടിൽ കയറി ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നത്.