യുപിഐയിലൂടെ 5 ലക്ഷം വരെ കൈമാറാം
ന്യൂഡൽഹി:
നികുതി ഒടുക്കല ടക്കമുള്ള പ്രത്യേക ഇടപാടുകൾക്ക് യുപിഐയിലൂടെ ഇനി മുതൽ അഞ്ചു ലക്ഷം രൂപ വരെ കൈമാറാം. യുപിഐ ഇടപാട് പരിധി ഉയർത്താനുള്ള നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദ്ദേശത്തെ തുടർന്നാണിതു്. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു പരിധി. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഹരി നിക്ഷേപം, ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീമുകൾ എന്നിവയിലേക്കുള്ള യുപിഐ ഇടപാടുകളുടെ പരിധിയും സമാനമായ രീതിയിൽ ഉയർത്തി.