108 ആംബുലൻസ് ജീവനക്കാർ പ്രതിക്ഷേധിച്ചു

തിരുവനന്തപുരം:
എല്ലാ മാസവും ഏഴിനു മുൻപ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇഎംആർഐ ഗ്രീൻഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് എംപ്ലോയീസ് യൂണിയന്റെ പ്രതിഷേധം ആരംഭിച്ചു. അടിയന്തിര കേസുകളെ അവഗണിക്കാതെയാണ് സമരം. റോഡപകടങ്ങളിൽ പെടുന്നവരേയും വീടുകളിൽ നിന്ന് രോഗികളേയും കുട്ടികളേയും ആശുപത്രിയിലെത്തിച്ചു .പ്രസവ സംബന്ധിയായ കേസുകളും ഒഴിവാക്കിയില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും നൽകാത്ത സാഹചര്യത്തിലാണ് സമരമാരംഭിച്ചത്.