നിയമ പഠനത്തിന് അപേക്ഷിക്കാം

പ്ലസ്ടു കഴിഞ്ഞവർക്ക് മികച്ച ദേശീയ സ്ഥാപനങ്ങളിൽ നിയമപഠനം സാധ്യമാക്കുന്ന ശ്രദ്ധേയമായ പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) 2025 ന് ഇപ്പോൾ അപേക്ഷിക്കാം. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. ഡിസംബർ 1 നാണ് പരീക്ഷ.രണ്ടു മണിക്കുർ ദൈർഘ്യമുള്ള ഓഫ് ലൈൻ പരീക്ഷയിൽ പങ്കെടുക്കണം.ഒക്ടോബർ 15 നകം ഓൺലൈൻവഴി അപേക്ഷിക്കണം. 4000 രൂപയാണ് അപേക്ഷാ ഫീസ്. വിവരങ്ങൾക്ക്:www.consortiumofnlus.ac.in.