രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനം
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനംന്യൂഡൽഹി: ഏപ്രിലിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനെമായെന്ന് കേന്ദ്ര സ്ഥിതിവിവരമന്ത്രാലയത്തിന്റെ പ്രതിമാസ ലേബർ സർവേ റി പ്പോർട്ട്.പുരുഷൻമാരിൽ 5.2 ഉം, സ്ത്രീകളിൽ അഞ്ചും ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഗ്രാമങ്ങളിൽ പുരുഷൻമാരുടെ തൊഴിൽ പങ്കാളിത്തം 79 ശതമാനമാണ്. നഗരങ്ങളിൽ 75.3 ശതമാനവും ഗ്രാമങ്ങളിൽ സ്ത്രീക ളുടെ തൊഴിൽ പങ്കാളിത്തനിരക്ക് 38.2 ശതമാനവുമാണ്. തൊഴിലാളി-ജന സംഖ്യാനുപാതം ഗ്രാമങ്ങളിൽ 55.4 ശതമാനവും നഗരങ്ങളിൽ 47.4 ശതമാനവുമാണ്. ആകെ തൊഴിലാളി – ജനസംഖ്യാനുപാതം 52.8 ശതമാനമാണ്.