ശ്രീഹരിക്കോട്ടയിൽ മൂന്നാം ലോഞ്ച്പാഡ്
ശ്രീഹരിക്കോട്ട:
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ മൂന്നാമത്തെ റോക്കറ്റ് വിക്ഷേപണത്തറ നിർമിക്കാൻ കേന്ദ്രാനുമതി. വർഷങ്ങൾക്ക് മുമ്പ് ഐഎസ്ആർഒ സമർപ്പിച്ച പദ്ധതിക്കാണ് ഇപ്പോൾ അംഗീകാരം. 3984.96 കോടിയാണ് നിർമാണച്ചെലവ്. ശക്തികൂടിയ പുതു തലമുറ റോക്കറ്റുകൾ (എൻജിഎൽവി ) വിക്ഷേപിക്കുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യയോടുകൂടിയുള്ള താണിത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള റോക്കറ്റ് വിക്ഷേപിക്കുക ഇവിടെ നിന്നാകും. കൂടുതൽ ഭാരമേറിയ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയത്തിനായും മറ്റുമുള്ള കൂറ്റൻ പേടകഭാഗങ്ങളും വിക്ഷേപിക്കാൻ ശേഷിയുണ്ട്. നിർമാണം നാലു വർഷം കൊണ്ട് പൂർത്തീകരിക്കും.