നിഹാലിന് വെള്ളി

അൽ ഐൻ:
മലയാളിയായ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ ഏഷ്യൻ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിന്റെ റണ്ണറപ്പായി.അവസാന റൗണ്ടിൽ നിഹാൽ ഇറാന്റെ ബർദിയ ധനേശ്വറിനെ തോൽപ്പിച്ചു.ഇരുവർക്കും ഏഴ് പോയിന്റ് വീതമായിരുന്നു. മികച്ച ടൈബ്രേക്കർ സ്കോറിൽ ധനേശ്വർ ജേതാവായി. ഇരുപത് വയസുള്ള നിഹാൽ തൃശൂർ സ്വദേശിയാണ്. മലയാളിയായ എസ് എൽ നാരായണൻ ആറര പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. നിഹാലും നാരായണനും ചെസ് ലോകകപ്പിന് യോഗ്യത നേടി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News