മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

സംസ്ഥാനത്ത് ഇന്ന് പൊതു അവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. ബെംഗളൂരു ചിന്മയ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25നായിരുന്നു മരണം. മകന് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലൂടെയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.
രണ്ട് തവണ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നിലവിൽ പുതുപ്പള്ളി എംഎൽഎയാണ്.
2004-06, 2011-16 കാലഘട്ടങ്ങളിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി പ്രവർത്തിച്ചത്. ഭാര്യ
മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.