ചാൻസലരുടെ സംഘ പരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് നാളെ പഠിപ്പ്മുടക്ക്

കോഴിക്കോട് :

ചാൻസലറുടെ സംഘ പരിവാർ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.കാലിക്കറ്റ് സർവകലാശാല സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പഠിപ്പ് മുടക്ക്.സർവകലാശാലകൾ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലരുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേയ്ക്ക് മാർച്ച്‌ നടത്തിയ എ ഐ എസ് എഫ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി ചാർജ്‌ നടത്തിയതിനെതിരെയാണ് പ്രതിഷേധം.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.പരീക്ഷ ഭവനിൽ ഗവർണർ പങ്കെടുക്കുന്ന സെമിനാർ ഹാളിലേയ്ക്കാണ് എ ഐ എസ് എഫ് പ്രവർത്തകർ മാർച്ച്‌ നടത്തിയത്.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News