വടകരയില്‍ കെ കെ ശൈലജ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് എളമരം കരീമും വടകരയില്‍ കെ കെ ശൈലജയും ഇടത് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ഇന്ന് കോഴിക്കോട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് രണ്ട് സ്ഥാനാര്‍ത്ഥികളുടേയും പേര് സംബന്ധിച്ച തീരുമാനമെടുത്തത്. രണ്ട് പേരുകളും സംസ്ഥാന കമ്മിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ്
കെ കെ ശൈലജ നിലവില്‍ മട്ടന്നൂരിലെ എംഎല്‍എയാണ്. കോഴിക്കോടും വടകരയും നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഏതുവിധേനെയും ഈ സീറ്റുകള്‍ പിടിച്ചടക്കാനാണ് എല്‍ഡിഫ് ഇത്തവണ ശ്രമിക്കുന്നത്.