കേരളം തമിഴ്നാട്ടില്‍ മാലിന്യം തള്ളുന്നു: ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ

ചെന്നൈ: തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം ബയോമെഡിക്കൽ മാലിന്യം തള്ളുന്നുവന്ന ആരോപണവുമായി തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ബയോമെഡിക്കല്‍, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ഗണ്യമായ അളവില്‍ തമിഴ്നാട്ടിലെ അയല്‍ ജില്ലകളില്‍ നിക്ഷേപിക്കുന്നതായാണ് അണ്ണാമലൈ ആരോപിച്ചിരിക്കുന്നത്.
കാവേരി നദീജലം പങ്കിടൽ ഉൾപ്പെടെയുള്ള തമിഴ്നാടിന്റെ അവകാശങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഡിഎംകെയുടെ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അടിയറവച്ചതായി അണ്ണാമലൈ എക്സിലെ പോസ്റ്റില്‍ ആരോപിച്ചു.