ഡൽഹിക്ക് മികച്ച വിജയം
അഹമ്മദാബാദ്:
ഐപിഎൽ ക്രിക്കറ്റിൽ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റൻസിന് വൻതോൽവി. ഡൽഹി ക്യാപ്റ്റൻസിനോട് ആറ് വിക്കറ്റിന് വീണു.17.3 ഓവറിൽ 89 റണ്ണിന് ഗുജറാത്തിനെ പുറത്താക്കിയ ഡൽഹി 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഫലം കണ്ടു. ഡൽഹിക്കായി അച്ചടക്കത്തോടെ മുഴുവൻ താരങ്ങളും പന്തെറിഞ്ഞു. പേസർ മുകേഷ് കുമാറിന് മൂന്ന് വിക്കറ്റുണ്ട്. ഇശാന്ത് ശർമ്മയ്ക്കും,ട്രിസ്റ്റൻ സ്ററമ്പ്സിനും രണ്ടു വീതം വിക്കറ്റുണ്ട്.ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ എന്നിവർക്ക് ഓരോന്നും.റഷീദ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ ( 24 പന്തിൽ 31). ടോസ് നേടി ബൗളിങ് തെരഞ്ഞടുത്ത ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തീരുമാനം ബൗളർമാർ ശരിവച്ചു. മറുപടിയിൽ ആദ്യ വിക്കറ്റുകൾ വേഗം നഷ്ടമായെങ്കിലും ഋഷഭ് പന്തും (16) സുമിത് കുമാറും(9) ഡൽഹിയെ ജയത്തിലെത്തിച്ചു.ഗുജറാത്തിനായി മലയാളി പേസർ സന്ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്നോവറിൽ 40 റൺസ് വഴങ്ങിയാണ് വലംകൈയന്റെ നേട്ടം.