ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കെജ്‌രിവാൾ ജാമ്യം ലഭിക്കാൻ മാമ്പഴം കഴിക്കുന്നു ; ഗുരുതര ആരോപണവുമായി ഇ. ഡി

ഫയൽ ചിത്രം
തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി ഇ.ഡി. മദ്യം കുംഭകോണക്കേസിൽ മെഡിക്കൽ ജാമ്യം ലഭിക്കാൻ ടൈപ്പ്-2 പ്രമേഹരോഗിയായ കെജ്രിവാൾ മനഃപൂർവം ശ്രമിച്ചെന്നാണ് ആരോപണം. ഷുഗർ ലെവൽ വർധിപ്പിക്കാനും ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിക്കാനും ജാമ്യം ലഭിക്കാൻ ബോധപൂർവം മധുരം കഴിക്കുകയായിരുന്നുവെന്ന് ഇഡി അവകാശപ്പെട്ടു.
കെജ്‌രിവാളിന് ടൈപ്പ്-2 പ്രമേഹമുണ്ടെന്നും എന്നാൽ അദ്ദേഹം ജയിലിൽ ആലു പൂരിയും മാമ്പഴവും മധുരപലഹാരങ്ങളും കഴിക്കുകയാണെന്നും ഇഡി കോടതിയിൽ പറഞ്ഞു. അദ്ദേഹം ഇത് മനഃപൂർവം ചെയ്യുന്നു. മെഡിക്കൽ കാരണങ്ങളാൽ ജാമ്യം നേടുന്നതിനുള്ള ഒരു മാർഗമാണിത്.