പരീക്കുട്ടിയും കറുത്തമ്മയും വീണ്ടും കണ്ടുമുട്ടി
തിരുവനന്തപുരം:
പരീക്കുട്ടിയെ കാണാൻ കറുത്തമ്മയെത്തി. തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു നടി ഷീല കണ്ണമ്മൂലയിലെ മധുവിന്റെ വീട്ടിലെത്തിയതു്. ഷീലയെ മധുവും കുടുംബാംഗങ്ങളും മധുരം നൽകി സ്വീകരിച്ചു.ഒന്നിച്ചഭിനയിച്ച സിനിമകളുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും അവർ പങ്കുവച്ചു. ശംഖുംമുഖം തീരത്തിലൂടെ നടന്നു പോകുമ്പോൾ മധുവിനെ തിരിച്ചറിഞ്ഞ ഒരു സ്ത്രീ ഓടിയടുത്തെത്തി മോനെ പരീക്കുട്ടി എന്നുവിളിച്ചത് വലിയൊരു അദ്ദേഹം ഷീലയോട് പറഞ്ഞു. ജനമനസുകളിൽ പരീക്കുട്ടിയും കറുത്തമ്മയും ഇപ്പോഴും ജീവിക്കുന്നുണ്ട് എന്നുള്ള അനുഭവം തന്നെ ആശ്ചര്യപ്പെടുത്തിയതായും മധു പറഞ്ഞു. അടുത്തിടെയായിരുന്നു മധുവിന്റെ പിറന്നാൾ.