പാളയത്തെ പാർക്കിങ് നാളെ തുറക്കും

തിരുവനന്തപുരം:
പാളയം സാഫല്യം കോംപ്ലക്സിന് പുറകിൽ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പണിതീർത്ത ബഹുനില പാർക്കിങ് സമുച്ചയത്തിൽ വ്യാഴാഴ്ച മുതൽ പാർക്കിങ് ആരംഭിക്കും. 302കാറുകൾക്കും 200 ഇരുചക്ര വാഹനങ്ങൾക്കും പാർക്കിങ് സൗകര്യം ലഭ്യമാണ്. സാഫല്യം കോംപ്ലക്സിനു പുറകിലും കണ്ണിമേറ മാർക്കറ്റിലുമായി 2 ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ വരുന്ന തോടെ പാളയത്തെ വാഹന പാർക്കിങ് കുരുക്കിന് പരിഹാരമാകും.