ഭൂചലനം:ആശങ്ക വേണ്ടെന്ന് വിദഗ്ദർ

തിരുവനന്തപുരം:
സംസ്ഥാനത്ത് അടുത്തടുത്ത് രണ്ടു ദിവസങ്ങളിലുണ്ടായ നേരിയഭൂചലനത്തിന് കാരണം ഭ്രംശ മേഖലകളിലുണ്ടാകുന്ന സ്വാഭാവിക ചലനങ്ങളെന്ന് വിദഗ്‌ധർ. ശനിയാഴ്ച രാവിലെ 8.15 നും 8.20നും ഇടയിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് സെക്കൻഡുകൾ നീണ്ട നേരിയ ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പനി രീക്ഷണ സംവിധാനത്തിൽ തീവ്രതമൂന്നുള്ള ചലനമാണുണ്ടായത്. ഞായറാഴ്ച പുലർച്ചെ 3.55 ന് കുന്നംകുളത്തും,പാലക്കാടും ചിലയിടങ്ങളിൽ തുടർചലനം സംഭവിച്ചെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഭൂമിയുടെ ഫലകങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്നതോ ഇവയ്ക്കിടയിലെ ചലനങ്ങളോ ആണ് ഭൂചലനത്തിന് കാരണം.