മംഗളുരു – രാമേശ്വരം ടെയിൻ സർവീസ് 23 മുതൽ
മംഗളുരു:
മംഗളുരുവിൽ നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ സർവീസ് ശനിയാഴ്ച മുതൽ തുടങ്ങും.16622-ാംനമ്പർ എക്‌സ്പ്രസ് ട്രെയിൻ ശനിയാഴ്ച വൈകിട്ട് 7.30 ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച 11.45 ന് രാമേശ്വരത്തെത്തും. 16621-ാം നമ്പർ ട്രെയിൻ ഞായറാഴ്ച പകൽ 2 ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 5.50 ന് മംഗളുരുവിലെത്തും വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് റെയിൽവെ ഉത്തരവിറക്കി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പഴനി, ഒട്ടൻഛത്രം, പൊള്ളാച്ചി, ദിണ്ടിഗൽ, മധുര, മാനാമധുരൈ, രാമനാഥപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ഇതോടെ കേരളത്തിൽനിന്ന് കോയമ്പത്തൂരോ കന്യാകുമാരിയിലോ പോകാതെ രാമേശ്വരത്തെത്താം.