മണിപ്പൂർ കലാപം; ഭരണകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

 മണിപ്പൂർ കലാപം; ഭരണകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂർ കലാപം സംസ്ഥാന സർക്കാരിന്റെ ഭരണപരാജയമെന്ന് ആരോപണമുയരുന്നതിനിടെ ഭരണകക്ഷി എംഎൽഎമാരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്. ഇംഫാലിൽ വൈകിട്ട് ആറ് മണിക്കാണ് യോഗം.

ബിജെപി എംഎൽഎമാർക്ക് പുറമെ സഖ്യകക്ഷികളായ എൻപിഎഫ്, ജെഡിയു തുടങ്ങിയ പാർട്ടികളുടെ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ബിരേൻ സിങ് നയിക്കുന്ന സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് സഖ്യകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News