മുണ്ടുടുത്ത വയോധികനെ മാളിൽ തടഞ്ഞു
ബംഗളൂരു:
ബംഗളുരു മാളിൽ മുണ്ട് ധരിച്ചെത്തിയ വയോധികനെ തടഞ്ഞു. ജിടി മാളിൽ മകനോടൊപ്പം സിനിമ കാണാനെത്തിയ കർഷക നോട് മുണ്ട് ധരിച്ച് പ്രവേശിക്കാൻ പാടില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് അറിയിച്ചു. ഇതിന്റെ വീഡിയോ പ്രചരിച്ചി തിന് പിന്നാലെ മാപ്പ് പറഞ്ഞ് മാൾ അധികൃതർ രംഗത്ത് വന്നു. സംഭവത്തിൽ കർഷക സംഘടന മാളിനു മുന്നിൽ പ്രതിഷേധിച്ചു. നേരത്തെ വലിയ ചാക്കമായെത്തിയ കർഷകന് ബംഗളുരു മെട്രോ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു.