യുഎസ് നിർമ്മിത ആയുധങ്ങൾ പിടിച്ചെടുത്തു

കാരക്കാസ്:
അമേരിക്കൻ നിർമ്മിത ആയുധ ശേഖരം വീണ്ടും വെനസ്വേലയിൽ നിന്ന് പിടികൂടി. സംഭവത്തിൽ സ്പാനിഷ് പൗരനേയും അമേരിക്കൻ നാവികനെയും കസ്റ്റഡിയിലെടുത്തതായി വെനസ്വേല പൊതുജനസുരക്ഷാമന്ത്രി ഡയസ് ഡാഡോ കാബെൽ അറിയിച്ചു. സിഐഎ ബന്ധം സംശയിക്കുന്ന ആറ് പേരെ 14 ന് അമേരിക്കൻ നിർമിത ആയുധങ്ങളുമായി പിടികൂടിയിരുന്നു.പിന്നാലെയാണ് തിങ്കളാഴ്ച കൂടുതൽ ആയുധം പിടിച്ചെടുത്തത്.യുഎസ്സ് ഉപയോഗിക്കുന്ന എം4 എ1 അടക്കമുള്ള തോക്കുകളാണ് പിടിച്ചെടുത്തത്.