രാഹുൽ ജർമ്മനിയിൽ

കോഴിക്കോട്:
പന്തീരാങ്കാവ് ഗാർഹിക പീഢനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ ജർമ്മനിയിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. രാഹുലിന് രക്ഷപ്പെടാൻ വഴിയൊരുക്കിയ സുഹൃത്ത് മാങ്കാവ് കച്ചേരിക്കുന്ന് കല്യാണ നിലയത്തിൽ പി രാജേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാഹുലിന് ജർമ്മൻ പൗരത്വമുള്ളതായി വാർത്തകളുണ്ട്. രാഹുലിനെ പിടികൂടാൻ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇന്റർപോൾ മുഖേന ബ്ലു കോർണർ നോട്ടീസും പുറത്തിറക്കി. രാഹുലിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.