വനിതാ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന് വിജയം
ന്യൂഡൽഹി:
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഡൽഹി ക്യാപ്റ്റൻസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വിജയികളായി.ആദ്യം ബാറ്റെടുത്ത ഡൽഹി 18.3 ഓവറിൽ 113 റണ്ണിന് പുറത്തായി. ബാംഗ്ലൂർ 19.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ സ്മൃതി മന്ദാനയു ടെയും (39) സോഫി ഡിവൈനിന്റേയും (27) വിക്കറ്റ് നഷ്ടമായി. മലയാളി താരം മിന്നു മണി ആദ്യ പന്തിൽ ഫോറടിച്ചെങ്കിലും ശ്രേയങ്കയുടെ തിരിയുന്ന പന്തിൽ കുടുങ്ങി. എന്നാൽ അവസാന മൂന്ന് വിക്കറ്റും ഈ ഇരുപത്തൊന്നുകാരിക്കാണ്. എല്ലിസെ പെറിയാണ് മികച്ച ബാറ്റർ. എട്ട് കളിയിൽ 13 വിക്കറ്റുമായി ശ്രേയങ്ക മികച്ച ബൗളറായി.