ചുരുങ്ങിയ ചെലവിൽ വിമാനയാത്ര
തിരുവനന്തപുരം:
സവാരി ട്രാവൽ മേറ്റ് സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ വിമാന യാത്രയ്ക്കുള്ള അവസരമൊരുക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വിമാന യാത്രയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഉൾപ്പെടെയാണ് ഏകദിന യാത്രാ പാക്കേജ്. വിമാന ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ഭക്ഷണം,പ്രവേശന ടിക്കറ്റുകൾ, ടൂർ മാനേജരുടെ സേവനം എല്ലാം ചേർന്നതാണ് യാത്ര. കുടുംബശ്രീകൾ, വായനശാലകൾ, ക്ലബ്ബുകൾ, സീനിയർ സിറ്റിസൺ ഫോറം, റസിഡൻസ് അസോസിയേഷനുകൾ, സ്വയം സഹായക സംഘങ്ങൾ എന്നിവയ്ക്ക് പ്രത്യേക നിരക്കുകളുമുണ്ട്. ബുക്കിംഗിനും വിശദ വിവരങ്ങൾക്കും:9072668874,9072669664.