ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു
ശബരിമല:
ശബരിമല മേൽശാന്തിയായി കൊല്ലം ശക്തി കുളങ്ങര സ്വദേശി എസ് അരുൺ കുമാർ നമ്പൂതിരിയേയും, മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് ഒളവണ്ണ സ്വദേശി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. സന്നിധാനത്ത് വ്യാഴാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.കൊല്ലം ശക്തികുളങ്ങര തോട്ടത്തിൽമഠം നാരായണീയം കുടുംബാംഗമാണ് അരുൺ കുമാർ. കോഴിക്കോട് ഇളവണ്ണ തിരുമംഗലത്ത് ഇല്ലം കുടുംബാംഗമാണ് വാസുദേവൻ നമ്പൂതിരി. വൃശ്ചികം ഒന്നിന് നിയുക്ത മേൽശാന്തിമാർ സന്നിധാനത്ത് ചുമതലയേൽക്കും.