ശബരിമല റോപ്‌വേ യാഥാർഥ്യമാവും
തിരുവനന്തപുരം:
ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കായുള്ള റോപ്‌വേ പദ്ധതി ഉടൻ യാഥാർഥ്യമാകും. കോടതിയുടെ അനുമതി ലഭ്യമായതോടെ ദേവസ്വം ബോർഡ് തുടർനടപടികളിലേക്ക് കടന്നു. ദേവസ്വം, വനം, റവന്യൂ മന്ത്രിമാർ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കി.ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം സ്ഥലം വിട്ടുനൽകൽ, പുതുക്കിയ വിശദപദ്ധതിരേഖ (ഡി പി ആർ)തയ്യാറാക്കൽ, റവന്യൂ വകുപ്പിന്റെ നോട്ടിഫിക്കേഷൻ തുടങ്ങിയവ പൂർത്തിയാക്കിയാൽ നിർമ്മാണപ്രവർത്തനത്തിലേക്ക് കടക്കും. ഈ മണ്ഡല കാലത്തു തന്നെ റോപ്‌വേ യാഥാർഥ്യമാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം.എത്രയും വേഗം നിർമ്മാണം ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.