സ്വകാര്യ ബസുകൾ രാത്രി സർവീസ് നടത്തണം
തിരുവനന്തപുരം:
രാത്രികാലത്തെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസുകളും പെർമിറ്റ് അനുസരിച്ചുള്ള രാത്രി സർവീസുകൾ നടത്തണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ ബസുകൾക്കും രാത്രി ഒമ്പതു വരെയുള്ള സർവീസ് നിശ്ചയിച്ചാണ് പെർമിറ്റ് അനുവദിക്കുന്നത്. ഭൂരിഭാഗം ബസുകളും ആറരയോടെ സർവീസ് അവസാനിപ്പിക്കും. ഓരോ സ്ഥലത്തും ആർടിഒമാർ ഇടപെട്ട് രാത്രി ഒമ്പതു വരെ യാത്ര ഉറപ്പാക്കണം. ട്രിപ്പ് മുടക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.