പ്രധാന അറിയിപ്പുകൾ

 പ്രധാന അറിയിപ്പുകൾ

1

തിരു:

അരിവാൾ കോശ രോഗത്തെക്കുറിച്ചുള്ള അവബോധന , പരിശോധനാ പരിപാടികൾക്ക് വ്യാഴാഴ്ച തുടക്കമാകും. ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഒരു വർഷം നീളുന്ന വിപുലമായ പ്രവർത്തനങ്ങളാണ് പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്നത്.

കട്ടേല അംബേദ്കർ സ്മാരക എം ആർ എസിൽ വ്യാഴാഴ്ച രാവിലെ 9.30 ന് പട്ടികവിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അവബോധന പരിപാടികൾ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനാകും.

2

തിരു: രണ്ട് പതിറ്റാണ്ട് സമരം ചെയ്ത് നേടിയ ഭൂമിയിൽ സർക്കാർ കരുതലിൽ വീടുകളുയരുന്നു. നെടുമങ്ങാട് ചെറ്റച്ചലിലെ തദ്ദേശീയ ജനതയായ 18 കുടുംബങ്ങൾക്കുള്ള വീടുകൾക്ക് 19 ന് തറക്കല്ലിടും.

വൈകിട്ട് നാലിന് സമരഭൂമിയിൽ നടക്കുന്ന സമ്മേളനത്തിൽ പട്ടിക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു തറക്കല്ലീടിൽ നിർവഹിക്കും. ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷനാകും.

3

ജി ബി മുകേഷ് ചാർജെടുത്തു.

വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ആയി ജി ബി മുകേഷ് ചാർജെടുത്തു.

കൊല്ലം പരവൂർ ഭൂതക്കുളം സ്വദേശിയാണ്.കടയ്ക്കാവൂർ , ചിറയിൻകീഴ്, ആറ്റിങ്ങൽ, ആർത്തുങ്കൽ (ആലപ്പുഴ)കോസ്റ്റൽ, കിളികൊല്ലൂർ, റാന്നി എന്നിവിടങ്ങളിൽ എസ് ഐ ആയും സർക്കിൾ ഇൻസ്പെക്ടർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്

4

പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി 39 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി:മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി 39 കോടി 80 രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 32 സ്കൂളുകളുടെ ബാക്കിവരുന്ന അറ്റകുറ്റപ്പണികൾക്കായി 16 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സ്കൂൾ കലോത്സവത്തിന് ഉള്ള ബജറ്റ് വകയിരുത്തിലായി ഏഴരക്കോടി രൂപ അനുവദിച്ചു. ടെക്സ്റ്റ് ബുക്ക് ഓഫീസ്, പരീക്ഷാഭവൻ, വിവിധ ഡിഇഒ,എഇഒ ഓഫീസുകൾ എന്നിവയുടെ ആധുനികവൽക്കരണത്തിനായി ഏഴ് കോടി രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിർമ്മാണം, പുനരുദ്ധാരണം, ആധുനികവൽക്കരണം എന്നീ പ്രവൃത്തികൾക്കായി ആറരക്കോടി രൂപ അനുവദിച്ചു. കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിന് അവശത പെൻഷൻ ഇനത്തിൽ രണ്ടു കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

5

നാളെ
ജലവിതരണം ഭാഗികമായി തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 75 എംഎൽഡി ജലശുദ്ധീകരണശാലയിലെ തകരാറിലായ വാൽവ് മാറ്റി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ 19/06/2025 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ജലശുദ്ധീകരണശാലയുടെ പ്രവർത്തനം തടസ്സപ്പെടുന്നതുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷനിലെ പേരൂർക്കട, കുടപ്പനക്കുന്ന് , അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂർ, കൊച്ചുള്ളൂർ, കവടിയാർ, കുറവൻകോണം, മരപ്പാലം, ഊളൻപാറ , പൈപ്പിന്മൂട് , പേട്ട, എംജി റോഡ്, ജനറൽ ആശുപത്രി പ്രദേശം, വലിയശാല, വഴുതക്കാട്, വെള്ളയമ്പലം, പി എം ജി, തൈക്കാട്, കാഞ്ഞിരംപാറ, പാങ്ങോട്‌, വട്ടിയൂര്‍ക്കാവ്‌, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പിടി.പി ന​ഗർ, വാഴോട്ടുകോണം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂര്‍, കരമന, മുടവന്‍മുകള്‍, നെടുംകാട്‌, കാലടി, പാപ്പനംകോട്‌, പൊന്നുമംഗലം, മേലാംകോട്‌, നേമം, എസ്റ്റേറ്റ്‌, ചാല, കമലേശ്വരം, കുര്യാത്തി, മണക്കാട്, ശ്രീവരാഹം, ആറ്റുകാൽ, അമ്പലത്തറ, കളിപ്പാംകുളം, പുത്തൻപള്ളി,മാണിക്യവിളാകം, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മുട്ടത്തറ, വള്ളക്കടവ്, പൂന്തുറ, വലിയതുറ, തിരുവല്ലം,പുഞ്ചക്കരി,പൂങ്കുളം, വെള്ളാർ വാര്‍ഡുകളിലെയും, കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി, തെന്നൂര്‍, അപ്പുക്കുട്ടന്‍ നായര്‍ റോഡ്‌, ശാന്തിവിള, സർവ്വോദയം, പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രസാദ്‌ നഗര്‍ എന്നീ പ്രദേശങ്ങളിലെയും ഉയർന്ന സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News