അയോധ്യയിലെ രാംലല്ല പൂരന​ഗരിയിൽ;വിസ്മയിപ്പിച്ച് കുടമാറ്റം, ​

 അയോധ്യയിലെ രാംലല്ല പൂരന​ഗരിയിൽ;വിസ്മയിപ്പിച്ച് കുടമാറ്റം,    ​

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശക്കാഴ്ചയായ കുടമാറ്റത്തിന് സാക്ഷിയായി ജനസാഗരം. വടക്കുംനാഥന് മുന്നിൽ തെക്കേഗോപുരനടയിൽ കാഴ്ച വിസ്മയമൊരുക്കി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം. രാംലല്ല, അയോധ്യ രാമക്ഷേത്രം, ഐഎസ്ആർഒ ഉൾപ്പെടെ കുടമാറ്റത്തിൽ ഇടം പിടിച്ചു. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്‌. ഇലഞ്ഞിത്തറയിൽ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം തീർത്തു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരു ഭാഗങ്ങളിലായി നിരന്നു.

കുടമാറ്റത്തിന് സാക്ഷിയാകാൻ വടക്കുനാഥ ക്ഷേത്ര ഗോപുര നടയക്ക് മുൻപിലും സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമായി ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ചെറിയ വെടിക്കെട്ടോടെ കുടമാറ്റം അവസാനിക്കും. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമായത്. വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് രാവിലെ 7.30 മുതൽ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. 11 മണിയോടെയാണ് മഠത്തിൽ വരവ് ആരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറമേളവും ആരംഭിക്കുകയായിരുന്നു

മനം നിറച്ച് പൂരനഗരി; വിസ്മയിപ്പിച്ച് കുടമാറ്റം

സൂര്യന്‍ അസ്തമിച്ചതോടെ ആവനാഴിയില്‍ ഒളിപ്പിച്ച് വെച്ച ബ്രഹ്മാസ്ത്രങ്ങള്‍ ഒന്നോന്നായി തിരുവമ്പാടിയും പാറമേക്കാവും തൊടുത്തുവിട്ടു. അലങ്കാരവിളക്കുകളാല്‍ വെട്ടിത്തിളങ്ങിയ തെക്കെഗോപുരനടയില്‍ അണിനിരന്ന ഗജവീരന്മാര്‍ക്ക് മുകളില്‍ അയോധ്യയിലെ രാംലല്ലയുടെ രൂപം എഴുന്നള്ളിച്ചതോടെ പുരുഷാരം ആര്‍ത്തുവിളിച്ചു.

വടക്കുംനാഥനും തിരുവമ്പാടി കണ്ണനും പാറമേക്കാവ് ഭഗവതിയും ശ്രീപരമേശ്വരനും പരാശക്തിയുമൊക്കെ സ്പെഷ്യല്‍ കുടകളുടെ രൂപത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ അവതരിച്ചു

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ -2 മിഷനും ഐഎസ്ആര്‍ഒക്കും ആദരം അര്‍പ്പിച്ചുകൊണ്ട് തിരുവമ്പാടി ദേവസ്വം ഒരുക്കിയ രൂപവും കാണികള്‍ക്ക് നവ്യാനുഭവമായി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News