ഇറാനെതിരെ പാകിസ്ഥാന്റെ പ്രത്യാക്രമണം

ഇസ്ലാമാബാദ്:
ഇറാനെതിരെ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. സിസ്താൻ -ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ ഹെദാദിൽ ഇറാന്റെ തീവ്രവാദ കേന്ദ്രങ്ങൾ പാകിസ്ഥാൻ തകർത്തതായി അവകാശപ്പെട്ടു. പാകിസ്ഥാന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം വിദേശികളാണെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹമ്മദ് വഹീദി പറഞ്ഞു.ബലൂചിസ്ഥാനുവേണ്ടി ഇറാനും പാകിസ്ഥാനും നടത്തുന്ന പോരാട്ടം ഇന്ത്യ ആശങ്കയോടെ വീക്ഷിക്കുന്നു.ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ തീവ്രവാദ സംഘടനകളുടെ ഇറാനിലെ ഒളിത്താവളങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ദേശരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് ആൽവി പ്രസ്താവിച്ചു.

