എഡിഎം നവീൻ ബാബുവിന്റെ മരണം: സർക്കാർ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിനായി സർക്കാർ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പരിശോധിച്ചതിനുശേഷം ആണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കാൻ തീരുമാനമായത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയന് നേരെയും വിമർശനം ഉയരുന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സമിതിയുടെ ചുമതല എ. ഗീത ഐഎസിനാണ്.