കീം രജിസ്ട്രേഷൻ ഇന്നുവരെ

തിരുവനന്തപുരം:
വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (കീം 2024)രജിസ്റ്റർ ചെയ്തത് ഒന്നേകാൾ ലക്ഷംപേർ. ജൂൺ ഒന്നു മുതൽ ഒമ്പത് വരെ നടക്കുന്ന പരീക്ഷ ഇത്തവണ ഓൺലൈൻ രീതിയിലാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ് ലോഡ് ചെയ്യാൻ ഏപ്രിൽ 24 വൈകിട്ട് അഞ്ചു മണി വരെ സമയമുണ്ട്.മെയ് 20 മുതൽ അഡ്മിറ്റ് കാർഡ് ലഭിക്കും.www.cee.kerala.gov.in