ചെന്നൈയിൽ ലൈംഗിക തൊഴിലാളിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
ചെന്നൈ:
പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ യുവാവ് കൊലപ്പെടുത്തി. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ തൊറൈപാക്കം ഭാഗത്ത് വച്ച് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
തൊറൈപാക്കം പൊലീസ് സ്യൂട്ട്കേസിൽ നിന്ന് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തു. തുടർന്ന് അന്വേഷണം നടത്തി.
പ്രാഥമിക അന്വേഷണത്തിൽ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസ് തൊറൈപ്പാക്കത്തെ ഐ ടി ഇടനാഴിക്ക് സമീപമുള്ള ജനവാസകേന്ദ്രത്തിൽ ഉപേക്ഷിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു.