തേജസ് യുദ്ധവിമാനം പറത്താൻ വനിത പൈലറ്റ്
ന്യൂഡൽഹി:
ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിത പൈലറ്റായി സ്ക്വാഡ്രൺ ലീഡർ മോഹന സിങ്. ഇന്ത്യൻ എയർ ഫോഴ്സിന്റെ ‘ഫൈ്ളയിങ് ബുള്ളറ്റ്സ്’ സ്ക്വാഡ്രണിന്റെ ഭാഗമായാണ് മോഹന ചരിത്രം സൃഷ്ടിച്ചത്. 32 വയസുകാരിയായ മോഹന സിങ് രാജസ്ഥാനിലെ ജുൻജുനു സ്വദേശിനിയാണ്. ജോധ്പൂരിൽ അടുത്തിടെ നടന്ന വ്യോമാഭ്യാസമായ തരംഗ് ശക്തിയുടെ ഭാഗമായും മോഹന പ്രവർത്തിച്ചു. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ഫൈറ്റർ പൈലറ്റുമാരായ ആദ്യ മൂന്നു വനിതകളിൽ ഒരാളാണ് മോഹന സിങ്.