പുതിയ പാർട്ടിയാകാൻ ജനതാദൾ എസ് കേരളാഘടകം

തിരുവനന്തപുരം:
ജനതാദൾ എസ് ദേശീയതലത്തിൽ ബിജെപിയ്ക്കൊപ്പം എൻഡിഎയിൽ പ്രവർത്തിക്കുന്നതിനാൽ കേരളഘടകം അവരുമായുള്ള ബന്ധം പൂർണമായും വിഛേദിച്ചു. പേരു തന്നെ ഉപേക്ഷിച്ച് മറ്റൊരു പാർട്ടിയായി പ്രവർത്തിക്കാൻ ചൊവ്വാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറിയറ്റും ജില്ലാ പ്രസിഡന്റുമാരും യോഗം ചേർന്ന് തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു. ജനതാദൾ എസ് ദേശീയ തലത്തിൽ ബിജെപി അനുകൂല നിലപാടെടുത്തപ്പോൾ കേരളാഘടകം എതിർപ്പ് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എച്ച് ഡി കുമാരസ്വാമി എൻഡിഎ മന്ത്രിസഭയിൽ അംഗമായ തോടെയാണ് സംസ്ഥാന ഘടകത്തിന്റെ പുതിയ തീരുമാനം. ബിജെപി യോട് യോജിച്ച ഒരു പ്രവർത്തനവും സ്വീകാര്യമല്ല. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തു കയാണ് ലക്ഷ്യം.