പ്രിയങ്ക നാളെ കേരളത്തിൽ

തിരുവനന്തപുരം:
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും. പ്രിയങ്ക കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസിനു വേണ്ടി വോട്ട് അഭ്യർത്ഥിക്കും. എന്നാൽ അമേത്തിയിലോ റായ്ബറേലിയിലോ മത്സരിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന റോബർട്ട് വദ്ര ഡിഎൽഎഫ് ഗ്രൂപ്പുവഴി ബിജെപിയ്ക്ക് 170 കോടി കൈക്കൂലി കൊടുത്തതിനെക്കുറിച്ച് പ്രതികരിക്കാൻ രാഹുലും പ്രിയങ്കയുമടക്കമുള്ളവർ ഇനിയും തയ്യാറായിട്ടില്ല. 2019 നും 2022 നുമിടയിൽ ഡി ഡിഎൽഎഫ് ഗ്രൂപ്പ് ബിജെപിക്ക് സംഭാവനയായി നൽകിയത് 170 കോടി രൂപയാണ്.